എന്നും
അവശേഷിക്കാറുണ്ട്
അന്യര്‍ക്കായ് കരുതിവച്ച
ചില വാക്കുകള്‍
അവകളെ
സ്വയം ഉച്ചരിക്കുന്ന
നിമിഷങ്ങളുടെ കഠിനത
സ്മിതങ്ങളെ അശേഷം
ഒപ്പിയെടുക്കുന്നു
അനന്തമായ
ആകാശ വീഥിയില്‍
പിളര്‍ന്നുകിടക്കുന്ന
നിലാവിന്റെ നിറുകയില്‍
മേഖ ഭസ്മം പൂശി
തീര്‍ഥാടനം തുടരുന്ന
മാരുതന്റെ ചേതന
വക്രമായ കടല്‍ തിരകളില്‍
മരണത്തെ തഴുകി
ചിതറുന്നു
ആരോടും പറയാതെ
പരമ്പരകളുടെ നിഴലുകള്‍
നീണ്ടുകൊണ്ടിരിക്കെ
ഏകാകിയായ് ആ രാത്രി
മൌനത്തിന്‍ ചുമ്പനം
ആസ്വദിച്ചു കൊണ്ടിരിക്കയാവാം ...
മഷിയുടെ കണ്ണുനീര്‍
കടലാസുകളെ
പുല്‍കി ആശ്വസിപ്പിച്ചുകൊണ്ടിരിക്കെ
ആ വാക്കുകള്‍ പോലും
അറിയാതെ
ഞാന്‍
കവിതകള്‍
എഴുതിക്കൊണ്ടിരുന്നു
അരുകില്‍
മനോഹരിയായ മരണം
അണിഞ്ഞൊരുങ്ങി
നിന്നിരുന്നു....
കലാസുരന്‍
Saturday, October 9, 2010
നിന്‍ മനോഹരമാം നിദ്രകളില്‍ ...!
നിന്‍ മനോഹരമാം നിദ്രകളില്‍
എന്നഹോരമാം സ്വപ്നലോകം
മൃദു സ്പര്‍ഷമേറ്റൊരു
തന്ത്രിപോലെ കമ്പനം കൊള്ളുമെന്‍
നിശയുടെ മൂകമാം ചുമ്പനങ്ങള്‍
മിടിക്കുന്ന ഹൃദയം ചൊല്ലുന്നു മെല്ലെ
നീ മാത്രം എന്നില്‍ നീ മാത്രമെന്നില്‍
ലതകളില്‍ തൂങ്ങുന്ന തുഷാരമായ് മനം.......
മിഴികളില്‍ പൊഴിയുന്ന മിഴിനീരായ് മനം.....
ദുഖത്താല്‍ പിടയുന്ന മാറിനെ മെല്ലെ
തഴുകുന്നു മൌനം ഇരുളിന്റെ കൈകളാല്‍
അവ നിന്റെ കൈകളായ് ഭാവിച്ച മാനസം
നിദ്രയെ പുല്‍കി ഉണര്‍ത്തുന്നു മെല്ല....
സൂര്യാഗ്നി പെട്ടൊരു മരുഭൂമിപോല്‍
മൃതമായ് ചിതകള്‍ മയങ്ങുന്നു മെല്ലെ...
അസ്ഥികള്‍ കൈകോര്‍ത്ത് ഗമിക്കയായ്
അനുരാഗമിനിയും തുടരുന്നപോലെ
കവിതകള്‍ പാടുന്ന പൂങ്കുയില്‍ അതാ
ശബ്ദങ്ങള്‍ ഇടറി കരയുന്നു ചാരെ
ശ്മശാനം പറയുന്നു നീയുമെന്‍ കൂടെ
ചിതാഗ്നി പറയുന്നു നീയുമെന്‍ കൂടെ
ചാരമായ് തീര്‍ന്നൊരീ മാനസം
കൈക്കുംബിളിലേന്തി കരയുന്നു
മൂകമാമീ നിമിഷങ്ങള്‍ ദീര്‍ഘമായ്...
വീണ്ടും പറയട്ടെ അംശുമതി
നിന്‍ മനോഹരമാം നിദ്രകളില്‍
എന്നഹോരമാം സ്വപ്നലോകം
കലാസുരന്‍
എന്നഹോരമാം സ്വപ്നലോകം
മൃദു സ്പര്‍ഷമേറ്റൊരു
തന്ത്രിപോലെ കമ്പനം കൊള്ളുമെന്‍
നിശയുടെ മൂകമാം ചുമ്പനങ്ങള്‍
മിടിക്കുന്ന ഹൃദയം ചൊല്ലുന്നു മെല്ലെ
നീ മാത്രം എന്നില്‍ നീ മാത്രമെന്നില്‍
ലതകളില്‍ തൂങ്ങുന്ന തുഷാരമായ് മനം.......
മിഴികളില്‍ പൊഴിയുന്ന മിഴിനീരായ് മനം.....
ദുഖത്താല്‍ പിടയുന്ന മാറിനെ മെല്ലെ
തഴുകുന്നു മൌനം ഇരുളിന്റെ കൈകളാല്‍
അവ നിന്റെ കൈകളായ് ഭാവിച്ച മാനസം
നിദ്രയെ പുല്‍കി ഉണര്‍ത്തുന്നു മെല്ല....
സൂര്യാഗ്നി പെട്ടൊരു മരുഭൂമിപോല്‍
മൃതമായ് ചിതകള്‍ മയങ്ങുന്നു മെല്ലെ...
അസ്ഥികള്‍ കൈകോര്‍ത്ത് ഗമിക്കയായ്
അനുരാഗമിനിയും തുടരുന്നപോലെ
കവിതകള്‍ പാടുന്ന പൂങ്കുയില്‍ അതാ
ശബ്ദങ്ങള്‍ ഇടറി കരയുന്നു ചാരെ
ശ്മശാനം പറയുന്നു നീയുമെന്‍ കൂടെ
ചിതാഗ്നി പറയുന്നു നീയുമെന്‍ കൂടെ
ചാരമായ് തീര്‍ന്നൊരീ മാനസം
കൈക്കുംബിളിലേന്തി കരയുന്നു
മൂകമാമീ നിമിഷങ്ങള്‍ ദീര്‍ഘമായ്...
വീണ്ടും പറയട്ടെ അംശുമതി
നിന്‍ മനോഹരമാം നിദ്രകളില്‍
എന്നഹോരമാം സ്വപ്നലോകം
കലാസുരന്‍
Thursday, September 2, 2010
ഹൃദയം പോടിഞ്ഞുതിര്‍ന്നുകൊണ്ടിരുന്നു...
അഗാധമായ ഗധ്ഗതം
സ്വനപേടകങ്ങളില്‍ തിരശീലയിട്ടു...
ചാഞ്ഞിരുന്ന ചുവരുകളുടെ
കീഴില്‍നിന്നും മറയാത്ത മിന്നലുകളായ്
വെടിപ്പുകള്‍ അവശേഷിച്ചിരുന്നു...
തലയ്ക്കു മുകളിലെ കൂരയില്‍
മഴത്തുള്ളികള്‍ക്കായുള്ള വാതിലുകള്‍
താഴെ വച്ചിരുന്ന പാത്രങ്ങളെ നോക്കി
ചിരിച്ചുകൊണ്ടിരുന്നു...
ആ രണ്ടു കണ്ണുകളും
അന്ധകാരത്തിന്റെ ശൂന്യതയില്‍
അലസമായ് പറന്നുനടന്നു ....
പുറത്ത് വിഴുന്നഴുകിയ ഇലകളെ
മാരുതന്‍ തഴുകിയുറക്കിക്കൊണ്ടിരുന്നു ...
ഒരു കാലൊടിഞ്ഞ കസേരയുടെ
മറ്റു മൂന്നു കാലുകള്‍ക്കടിയിലും
ഒരൂ വന്യ മൃഗത്തിന്റെ ഗര്‍ജനം ഉറങ്ങിക്കൊണ്ടിരുന്നു....
അവളുടെ കണ്ണുകള്‍
അടുത്ത മഴയുടെ തുടക്കമെന്നോണം
പെയ്തുകൊണ്ടിരുന്നു ...
അവിടെ അവന്‍ ഇരുട്ടുകൊണ്ട്
നിലാവില്‍ കവിതകള്‍ എഴുതിക്കൊണ്ടിരുന്നു...
ആ കവിതകളെ ഒരു
രാപ്പാടി നാടെങ്ങും പാടിയലഞ്ഞു...
ജന്നല്‍ ചില്ലുകള്‍
മാറത്തു കൈവച്ചു മനമുരുകി പ്രാര്‍ഥിച്ചു ....
താങ്ങാനാകാത്ത
ദുഖം തറയില്‍ നിവര്‍ന്നു കിടന്നു.....
മൂകമായ്
ആ ഹൃദയം പോടിഞ്ഞുതിര്‍ന്നുകൊണ്ടിരുന്നു...
കലാസുരന്‍
സ്വനപേടകങ്ങളില്‍ തിരശീലയിട്ടു...
ചാഞ്ഞിരുന്ന ചുവരുകളുടെ
കീഴില്‍നിന്നും മറയാത്ത മിന്നലുകളായ്
വെടിപ്പുകള്‍ അവശേഷിച്ചിരുന്നു...
തലയ്ക്കു മുകളിലെ കൂരയില്‍
മഴത്തുള്ളികള്‍ക്കായുള്ള വാതിലുകള്‍
താഴെ വച്ചിരുന്ന പാത്രങ്ങളെ നോക്കി
ചിരിച്ചുകൊണ്ടിരുന്നു...
ആ രണ്ടു കണ്ണുകളും
അന്ധകാരത്തിന്റെ ശൂന്യതയില്‍
അലസമായ് പറന്നുനടന്നു ....
പുറത്ത് വിഴുന്നഴുകിയ ഇലകളെ
മാരുതന്‍ തഴുകിയുറക്കിക്കൊണ്ടിരുന്നു ...
ഒരു കാലൊടിഞ്ഞ കസേരയുടെ
മറ്റു മൂന്നു കാലുകള്‍ക്കടിയിലും
ഒരൂ വന്യ മൃഗത്തിന്റെ ഗര്‍ജനം ഉറങ്ങിക്കൊണ്ടിരുന്നു....
അവളുടെ കണ്ണുകള്‍
അടുത്ത മഴയുടെ തുടക്കമെന്നോണം
പെയ്തുകൊണ്ടിരുന്നു ...
അവിടെ അവന്‍ ഇരുട്ടുകൊണ്ട്
നിലാവില്‍ കവിതകള്‍ എഴുതിക്കൊണ്ടിരുന്നു...
ആ കവിതകളെ ഒരു
രാപ്പാടി നാടെങ്ങും പാടിയലഞ്ഞു...
ജന്നല്‍ ചില്ലുകള്‍
മാറത്തു കൈവച്ചു മനമുരുകി പ്രാര്‍ഥിച്ചു ....
താങ്ങാനാകാത്ത
ദുഖം തറയില്‍ നിവര്‍ന്നു കിടന്നു.....
മൂകമായ്
ആ ഹൃദയം പോടിഞ്ഞുതിര്‍ന്നുകൊണ്ടിരുന്നു...
കലാസുരന്‍
Tuesday, August 17, 2010
ഒരുപിടി വെള്ളി മുടികള്‍ .....!
ചൊവ്വാ ദോഷക്കാരനായി...
അവള്‍
നീണ്ട കാലം കാത്തിരുന്നു...
കാലം
അവളെ അഗാധമായ് പ്രണയിച്ചു
അതിനാല്‍ വേറെ ആര്‍ക്കും
അവളെ വിട്ടുകൊടുത്തില്ല
ഒരു ദിവസം
കാലം അവളോട് വിടപറഞ്ഞു
പ്രണയ സമ്മാനമായ്
അവള്‍ക്കു കൊടുത്തത്
ഒരുപിടി വെള്ളി മുടികള്‍
വിരഹത്താലോ
സ്ന്തോഷത്താലോ
അവളുടെ കണ്ണുകളില്‍നിന്നും
ഈര്‍പ്പ ബിന്ദുക്കള്‍ പൊടിഞ്ഞുവീണു
ആ ബിന്ദുക്കളില്‍
രാഹുവും
ഹേതുവും
ചിരിച്ചുകൊണ്ടിരുന്നു...
കലാസുരന്‍....
അവള്‍
നീണ്ട കാലം കാത്തിരുന്നു...
കാലം
അവളെ അഗാധമായ് പ്രണയിച്ചു
അതിനാല്‍ വേറെ ആര്‍ക്കും
അവളെ വിട്ടുകൊടുത്തില്ല
ഒരു ദിവസം
കാലം അവളോട് വിടപറഞ്ഞു
പ്രണയ സമ്മാനമായ്
അവള്‍ക്കു കൊടുത്തത്
ഒരുപിടി വെള്ളി മുടികള്‍
വിരഹത്താലോ
സ്ന്തോഷത്താലോ
അവളുടെ കണ്ണുകളില്‍നിന്നും
ഈര്‍പ്പ ബിന്ദുക്കള്‍ പൊടിഞ്ഞുവീണു
ആ ബിന്ദുക്കളില്‍
രാഹുവും
ഹേതുവും
ചിരിച്ചുകൊണ്ടിരുന്നു...
കലാസുരന്‍....
Wednesday, August 4, 2010
ചേതനയില്ല പരാതിയുമില്ല..!!!
വിവരണങ്ങള്‍ ഇല്ലാതെ
വീണുടയുന്ന
മിഴിനീര്‍ മുത്തുക്കളെ
പെറുക്കി ശേഖരിക്കുന്ന
കവിത്വം ...
അതിനായ് തന്നെ
എന്നോണം
വീണ്ടും വീണ്ടും
കരയുവാന്‍ അഭ്യര്‍ഥിക്കുന്നു ....!
വികാരള്‍ക്ക് ഇവിടെ
ചേതനയില്ല
കണ്ണുകള്‍ക്ക്
കരയുവാന്‍ പരാതിയുമില്ല ....!
എന്നാല്‍
രചനയുടെ തുടക്കത്തില്‍
ഞാന്‍ സാധ്യമാക്കി
എന്ന സ്മിതം
ശല്യമാകുന്നു ...!
അതിന്റെ
തുടര്‍ച്ചയായി
തൂലികകളുടെ
മിഴിനീരായ് ...!!
വീണ് വീണ്ടും
ഉടഞ്ഞു തിളിര്‍ക്കുന്ന
മറ്റൊരു കവിത....!!!
കലാസുരന്‍
വീണുടയുന്ന
മിഴിനീര്‍ മുത്തുക്കളെ
പെറുക്കി ശേഖരിക്കുന്ന
കവിത്വം ...
അതിനായ് തന്നെ
എന്നോണം
വീണ്ടും വീണ്ടും
കരയുവാന്‍ അഭ്യര്‍ഥിക്കുന്നു ....!
വികാരള്‍ക്ക് ഇവിടെ
ചേതനയില്ല
കണ്ണുകള്‍ക്ക്
കരയുവാന്‍ പരാതിയുമില്ല ....!
എന്നാല്‍
രചനയുടെ തുടക്കത്തില്‍
ഞാന്‍ സാധ്യമാക്കി
എന്ന സ്മിതം
ശല്യമാകുന്നു ...!
അതിന്റെ
തുടര്‍ച്ചയായി
തൂലികകളുടെ
മിഴിനീരായ് ...!!
വീണ് വീണ്ടും
ഉടഞ്ഞു തിളിര്‍ക്കുന്ന
മറ്റൊരു കവിത....!!!
കലാസുരന്‍
വേനല്‍ പക്ഷി പറന്നകന്നു.....!
അരയാലിന്റെ
ഉണങ്ങിയ ശാഖമേല്‍
അവസാനിച്ച ധീര്ഖയാത്രയുടെ
ഊഷ്മളമായ നെടുവീര്‍പ്പിനെ
ഉപവിഷ്ടനാക്കി
അടുത്ത യാത്രയുടെ
കാറ്റിനെ തുളക്കുവാന്‍
തന്റെ തൂവലുകളില്‍
കൊക്കു കൂര്‍പ്പിച്ച്
കടന്നുവന്ന
പാതയുടെ ഓര്‍മ്മകളെ
അവകളുടെ നിഴലുകളും
ശേഷിക്കാതെ
രോമാന്ജമെന്നോണം
ഉതറി കളഞ്ഞശേഷം
പിന്നെയുമൊരു
ദിക്ക് ലക്‌ഷ്യം വച്ച്
ആ വേനല്‍ പക്ഷി
പറന്നകന്നു.....!
കലാസുരന്‍
ഉണങ്ങിയ ശാഖമേല്‍
അവസാനിച്ച ധീര്ഖയാത്രയുടെ
ഊഷ്മളമായ നെടുവീര്‍പ്പിനെ
ഉപവിഷ്ടനാക്കി
അടുത്ത യാത്രയുടെ
കാറ്റിനെ തുളക്കുവാന്‍
തന്റെ തൂവലുകളില്‍
കൊക്കു കൂര്‍പ്പിച്ച്
കടന്നുവന്ന
പാതയുടെ ഓര്‍മ്മകളെ
അവകളുടെ നിഴലുകളും
ശേഷിക്കാതെ
രോമാന്ജമെന്നോണം
ഉതറി കളഞ്ഞശേഷം
പിന്നെയുമൊരു
ദിക്ക് ലക്‌ഷ്യം വച്ച്
ആ വേനല്‍ പക്ഷി
പറന്നകന്നു.....!
കലാസുരന്‍
ഇനി സ്വപ്നങ്ങള്‍ വരാതിരിക്കട്ടെ....!
അഗ്രം കൂര്‍ക്കാത്ത വ്യര്‍ധമായതതെന്തോ
മനസ്സില്‍ കുടുങ്ങി നില്‍ക്കുന്നു
വിഷ പരീക്ഷകളില്‍ കടന്നുകൂടുമ്പോള്‍
അവക്ക് മൂര്‍ച്ച കൂടുന്നു ....
അവ കീറി പിളര്ക്കുന്ന
തിരശീലകള്‍ക്ക് പുറകില്‍
കാണുന്ന കാഴ്ച്ചകള്‍
കന്ണുകള്‍ക്കുള്ളില്‍ കുത്തിക്കയറുന്നു
നിശബ്ദം തുടങ്ങുന്നു.....
നിര്‍വീചാരങ്ങള്‍ ആകാശത്തില്‍ നിന്നും
എരിഞ്ഞു വീഴുന്നു.....
ആകാശ നക്ഷത്രങ്ങളെ
ഒരു വ്യാളി വീഴുങ്ങുന്നു....
ഒരു ചെകുത്താന്‍ കനലില്‍ ഇരുന്നപാടെ
വ്യക്തമല്ലാതെ എന്തോ പറയുന്നു..
അസുരന് എഴുതുവാന്‍ ഒരുപാടുണ്ട്
കടലാസ്സുകള്‍ കരയുന്നു....
പൂനിലാവിനെ ഒരു
ചെന്നായ തിന്ന ശേഷം
തെക്ക് ചക്രവാളത്തില്‍ ചെന്ന്
ഒക്കാനിക്കുന്നു....
സിരകളിലെ ചോര
തെരുവുകളില്‍ നദിയായ് ഒഴുകുന്നു..
ഒരു പ്രാവ് പാമ്പുകളെ വിഴുങ്ങുന്നു
മരണം ചിരിക്കുന്നു.....
അസുരന്റെ തൂലിക നിലച്ചു
മിച്ചമായവ സംഗീതത്തില്‍
വിലാപങ്ങള്‍ കലര്‍ത്തുന്നു.....
സുപ്രഭാതം...!!!
ഇനി സ്വപ്നങ്ങള്‍ വരാതിരിക്കട്ടെ....!
കലാസുരന്‍
മനസ്സില്‍ കുടുങ്ങി നില്‍ക്കുന്നു
വിഷ പരീക്ഷകളില്‍ കടന്നുകൂടുമ്പോള്‍
അവക്ക് മൂര്‍ച്ച കൂടുന്നു ....
അവ കീറി പിളര്ക്കുന്ന
തിരശീലകള്‍ക്ക് പുറകില്‍
കാണുന്ന കാഴ്ച്ചകള്‍
കന്ണുകള്‍ക്കുള്ളില്‍ കുത്തിക്കയറുന്നു
നിശബ്ദം തുടങ്ങുന്നു.....
നിര്‍വീചാരങ്ങള്‍ ആകാശത്തില്‍ നിന്നും
എരിഞ്ഞു വീഴുന്നു.....
ആകാശ നക്ഷത്രങ്ങളെ
ഒരു വ്യാളി വീഴുങ്ങുന്നു....
ഒരു ചെകുത്താന്‍ കനലില്‍ ഇരുന്നപാടെ
വ്യക്തമല്ലാതെ എന്തോ പറയുന്നു..
അസുരന് എഴുതുവാന്‍ ഒരുപാടുണ്ട്
കടലാസ്സുകള്‍ കരയുന്നു....
പൂനിലാവിനെ ഒരു
ചെന്നായ തിന്ന ശേഷം
തെക്ക് ചക്രവാളത്തില്‍ ചെന്ന്
ഒക്കാനിക്കുന്നു....
സിരകളിലെ ചോര
തെരുവുകളില്‍ നദിയായ് ഒഴുകുന്നു..
ഒരു പ്രാവ് പാമ്പുകളെ വിഴുങ്ങുന്നു
മരണം ചിരിക്കുന്നു.....
അസുരന്റെ തൂലിക നിലച്ചു
മിച്ചമായവ സംഗീതത്തില്‍
വിലാപങ്ങള്‍ കലര്‍ത്തുന്നു.....
സുപ്രഭാതം...!!!
ഇനി സ്വപ്നങ്ങള്‍ വരാതിരിക്കട്ടെ....!
കലാസുരന്‍
പിന്നെയുമൊരു വേനലിന്‍ തുടക്കമെന്നപോലെ ...!
ദുഖത്തിന്‍ നീര്‍ച്ചാലുകള്‍
ഉറഞ്ഞുപോയ
മഞ്ഞുകാലമോന്നില്‍ ....
ഉധാരമായ് ഉല്ലസിക്കുകയില്‍
അനാദിയായ ഒരു
നെടുവീര്‍പ്പിന്റെ അലസ്സത
നിര്മൂല്യമാക്കപ്പെട്ട് ...
തുടരുകയാണോ ?
എന്നോര്‍ക്കുമ്പോള്‍ ....
സന്തോഷത്തിന്റെ
ചുടു ചുംബനങ്ങള്‍ അതിനെ
ഒരിക്കല്‍ക്കൂടെ വ്രണപ്പെടുത്തി
രസിക്കുന്നു....
സ്വപ്നങ്ങളെ
കുത്തിനോവിക്കുന്ന വാക്കുകളെ
കൂട്ടിയോജിപ്പിച്ച് ..
വീണ്ടും ഉടച്ച് എറിയുന്ന
തീപ്പോറിയുടെ
മൃദു മന്ദഹാസങ്ങള്‍ ..
ശബ്ദം മറന്നു
മൌനത്തിലേക്ക്
ഉരുകിയിറങ്ങുന്നു...
വെയില്‍ മേഖത്തൂവാലയെ
പിളര്‍ക്കുന്നു ....
ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍
പിന്നെയുമൊരു
വേനലിന്‍ തുടക്കമെന്നപോലെ
മഞ്ഞുതുള്ളികള്‍ക്കു പകരം
മിഴികളുടെ ചൂടുള്ള
വിയര്‍പ്പ് .....!
കലാസുരന്‍
ഉറഞ്ഞുപോയ
മഞ്ഞുകാലമോന്നില്‍ ....
ഉധാരമായ് ഉല്ലസിക്കുകയില്‍
അനാദിയായ ഒരു
നെടുവീര്‍പ്പിന്റെ അലസ്സത
നിര്മൂല്യമാക്കപ്പെട്ട് ...
തുടരുകയാണോ ?
എന്നോര്‍ക്കുമ്പോള്‍ ....
സന്തോഷത്തിന്റെ
ചുടു ചുംബനങ്ങള്‍ അതിനെ
ഒരിക്കല്‍ക്കൂടെ വ്രണപ്പെടുത്തി
രസിക്കുന്നു....
സ്വപ്നങ്ങളെ
കുത്തിനോവിക്കുന്ന വാക്കുകളെ
കൂട്ടിയോജിപ്പിച്ച് ..
വീണ്ടും ഉടച്ച് എറിയുന്ന
തീപ്പോറിയുടെ
മൃദു മന്ദഹാസങ്ങള്‍ ..
ശബ്ദം മറന്നു
മൌനത്തിലേക്ക്
ഉരുകിയിറങ്ങുന്നു...
വെയില്‍ മേഖത്തൂവാലയെ
പിളര്‍ക്കുന്നു ....
ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍
പിന്നെയുമൊരു
വേനലിന്‍ തുടക്കമെന്നപോലെ
മഞ്ഞുതുള്ളികള്‍ക്കു പകരം
മിഴികളുടെ ചൂടുള്ള
വിയര്‍പ്പ് .....!
കലാസുരന്‍
പരിവര്‍ത്തനം........
സൂഷ്മ അണുക്കളുടെ
കേന്ദ്ര ബിന്ദു ....
അതിന്റ്റെ വിള്ളലുകളില്‍
ഏകാകിയായി ഇരുന്നു
വര്‍ണ്ണ ശബളമായ
ചിന്തകളില്‍ മുഴുകുന്ന
മനസ്സ് ......
ഉയര്‍ന്ന
പര്‍വ്വതങ്ങളെ
തകര്‍ത്തെറിഞ്ഞ ശേഷം ...
പൂഴിയില്‍ കടന്നു
കാറ്റില്‍ ചിതറി ലയിച്ചു
മരിക്കുന്നു ....!
കലാസുരന്‍...
കേന്ദ്ര ബിന്ദു ....
അതിന്റ്റെ വിള്ളലുകളില്‍
ഏകാകിയായി ഇരുന്നു
വര്‍ണ്ണ ശബളമായ
ചിന്തകളില്‍ മുഴുകുന്ന
മനസ്സ് ......
ഉയര്‍ന്ന
പര്‍വ്വതങ്ങളെ
തകര്‍ത്തെറിഞ്ഞ ശേഷം ...
പൂഴിയില്‍ കടന്നു
കാറ്റില്‍ ചിതറി ലയിച്ചു
മരിക്കുന്നു ....!
കലാസുരന്‍...
മഴപോലെ പെയ്യുന്ന കവിത....
നിറുത്തൂ
എന്ന അര്‍ഥവശാല്‍
പൊഴിയുന്ന
വാക്കുകള്‍...
പലപ്പോഴും
മുക്തി നേടാതെ
നിശ്ചലമായ്
നിന്നുപോകുന്നു ....
കവിത
മഴപോലെ
പെയ്യുന്നു......!
കലാസുരന്‍.......
എന്ന അര്‍ഥവശാല്‍
പൊഴിയുന്ന
വാക്കുകള്‍...
പലപ്പോഴും
മുക്തി നേടാതെ
നിശ്ചലമായ്
നിന്നുപോകുന്നു ....
കവിത
മഴപോലെ
പെയ്യുന്നു......!
കലാസുരന്‍.......
ശീര്‍ഷകങ്ങള്‍....
പഴയതായി പോകുന്ന
ശീര്‍ഷകങ്ങളെ
വ്യസനിപ്പിക്കുന്ന
നിര്‍വിചാരമായ
കിനാവുകളുടെ പുനര്‍ ജന്മം....
അത് നിശയിലെന്നപോലെ
കണ്ണുകളെ അന്ധമാക്കുന്ന
ഭീതി ഉളവാക്കി ....
മറ്റൊരു തലക്കെട്ട്
ചിന്തകളില്‍ ഉദിക്കും വരെ
കാറ്റിലെ തൂവല്‍ പോലെ
അലഞ്ഞുതിരിയുന്നു...
കലാസുരന്‍...
ശീര്‍ഷകങ്ങളെ
വ്യസനിപ്പിക്കുന്ന
നിര്‍വിചാരമായ
കിനാവുകളുടെ പുനര്‍ ജന്മം....
അത് നിശയിലെന്നപോലെ
കണ്ണുകളെ അന്ധമാക്കുന്ന
ഭീതി ഉളവാക്കി ....
മറ്റൊരു തലക്കെട്ട്
ചിന്തകളില്‍ ഉദിക്കും വരെ
കാറ്റിലെ തൂവല്‍ പോലെ
അലഞ്ഞുതിരിയുന്നു...
കലാസുരന്‍...
ഉത്ഭവം
കുത്തനെ വിഴുന്നുകിടക്കുന്ന
ഏകാന്തതയുടെ
ശൂന്യമാം ശിഖരങ്ങള്‍....!
അതാ... ആ ശിഖരങ്ങളുടെ
മുനതോടുന്ന
താഴ്വാരങ്ങളുടെ
അഗാധതയില്‍നിന്നും
തലകീഴായ് മുളക്കുന്ന
കവിത...!
കലാസുരന്‍
ഏകാന്തതയുടെ
ശൂന്യമാം ശിഖരങ്ങള്‍....!
അതാ... ആ ശിഖരങ്ങളുടെ
മുനതോടുന്ന
താഴ്വാരങ്ങളുടെ
അഗാധതയില്‍നിന്നും
തലകീഴായ് മുളക്കുന്ന
കവിത...!
കലാസുരന്‍
Sunday, February 21, 2010
പദ സമ്പത്ത് കൈ വിട്ടു ചെല്ലുകയില്‍ ......!
~~~~~~~~~~~~~~~~~~~~~~~
മനമുടഞ്ഞു ചിതറിയ ചെറു
കഷണങ്ങളുടെ നിഴലില്‍
കുളിര്‍ കായുന്ന ഓര്‍മ്മകള്‍.......!
അര്‍ഥമില്ലാതെ നോക്കിയിരിക്കുന്ന
ശൂന്യമാം ധ്രിഷ്ടി മുനിയില്‍
അഗാത അര്‍ഥം പൂണ്ട ആയിരം സ്വപ്നങ്ങളുടെ
നിഴല്‍ നാടകം......!
അനുസരണ നിശേഷം ഇല്ലാതെ
മുന്നിലിരുന്ന പാനപാത്രത്തില്‍
ഒരു സ്വപ്നം എടുത്തു ചാടി......!
കോപ ധ്രിഷ്ടിയോടെ മൃദുവായ്
കുടിക്കയില്‍ തീര്‍ന്നുപോയത്ത്
സ്വപ്നങ്ങളല്ല, ചലനങ്ങള്‍ പോലും അറിയാതെ
ചില ഓര്‍മ്മകള്‍ മാത്രം......!
പദ സമ്പത്ത് കൈ വിട്ടു ചെല്ലുകയില്‍
ക്ഷമ തകര്‍ന്നു വീണു....
കൈ നീട്ടി പിടിക്കയില്‍
വിഴുന്നു ചിതറിയത് പാനപാത്രം ...!
ചിതറിയ കഷ്ണങ്ങളില്‍
എന്‍ സ്വപ്നങ്ങളുടെ രൂപങ്ങളും
മിച്ചം ചിന്തിയ പാനത്തില്‍
ഓര്‍മകളുടെ നനവും കണ്ടു.......!
കൃഷ്ണ മണികള്‍ ചഞ്ചലം
ചിന്തിയ കണ്ണുനീര്‍ തുള്ളികളുടെ പിരിവും
എന്നെ വീണ്ടും സ്വപ്നങ്ങളില്‍
തള്ളിയിട്ടു പരിഹസിച്ചു .......
കലാസുരന്‍.
പടക്കൂട്ട്.....
പുതു ജനതയുടെ
സ്വാതന്ത്ര്യം പിഴിഞ്ഞെടുത്ത്
ഖോരമായ്
നിണമോന്നാകെ
ഊറ്റിക്കുടിക്കുന്ന
ചെകുത്താന്‍....
അവന്റെ നട്ടെല്ല്
നെടുകെ പിളര്‍ക്കുവാന്‍
പാകത്തിന്
മൂര്‍ച്ചയുള്ള വാക്കുകള്‍
പല ആലകളിലായി
ഉരുവാക്കപ്പെടട്ടെ.....
അവയെ ഏന്തി
പോകുന്ന കവിതകള്‍
വിജയ പതാകയുമായി
തിരികെ വരുന്നതുവരെ സൈനീക
ബലം വര്‍ധിപ്പിക്കാം ...
കാരണം
ശത്രുവും ബാലവാനാണ് .!
അവന്റെ ലകഷ്യവും
വിജയമാണ്......!
കലാസുരന്‍
സ്വാതന്ത്ര്യം പിഴിഞ്ഞെടുത്ത്
ഖോരമായ്
നിണമോന്നാകെ
ഊറ്റിക്കുടിക്കുന്ന
ചെകുത്താന്‍....
അവന്റെ നട്ടെല്ല്
നെടുകെ പിളര്‍ക്കുവാന്‍
പാകത്തിന്
മൂര്‍ച്ചയുള്ള വാക്കുകള്‍
പല ആലകളിലായി
ഉരുവാക്കപ്പെടട്ടെ.....
അവയെ ഏന്തി
പോകുന്ന കവിതകള്‍
വിജയ പതാകയുമായി
തിരികെ വരുന്നതുവരെ സൈനീക
ബലം വര്‍ധിപ്പിക്കാം ...
കാരണം
ശത്രുവും ബാലവാനാണ് .!
അവന്റെ ലകഷ്യവും
വിജയമാണ്......!
കലാസുരന്‍
മഴവില്ലായ് നീ ....
നിന്നെ കണ്ട
അതേ മാത്രയില്‍
എന്റെ അധരാഗ്രങ്ങളില്‍
മിന്നല്‍ സ്മിതങ്ങള്‍
സൃഷ്ടിച്ച നീ ....
ക്ഷണ മാത്രയില്‍
മറഞ്ഞ്
എന്‍ മിഴിയോരങ്ങളില്‍
കാര്‍ മേഖ ഇരുള്‍ പടര്‍ത്തി
മഴ പെയ്യിച്ചതെന്തേ ....?
കലാസുരന്‍
അതേ മാത്രയില്‍
എന്റെ അധരാഗ്രങ്ങളില്‍
മിന്നല്‍ സ്മിതങ്ങള്‍
സൃഷ്ടിച്ച നീ ....
ക്ഷണ മാത്രയില്‍
മറഞ്ഞ്
എന്‍ മിഴിയോരങ്ങളില്‍
കാര്‍ മേഖ ഇരുള്‍ പടര്‍ത്തി
മഴ പെയ്യിച്ചതെന്തേ ....?
കലാസുരന്‍
ആദ്യത്തെ മഴത്തുള്ളി .....
മഴവില്‍ പാത്രം
ചക്രവാളത്തില്‍ തലകീഴായ്
വീണുടഞ്ഞു .. ..
ചിതറിയ
ആകാശ പുഞ്ചിരിയുടെ
ചെറു കണിക
ധൂളി പറത്തിക്കൊണ്ട്
മണ്ണില്‍ വീണു തകര്‍ന്നു....
കലാസുരന്‍..
ചക്രവാളത്തില്‍ തലകീഴായ്
വീണുടഞ്ഞു .. ..
ചിതറിയ
ആകാശ പുഞ്ചിരിയുടെ
ചെറു കണിക
ധൂളി പറത്തിക്കൊണ്ട്
മണ്ണില്‍ വീണു തകര്‍ന്നു....
കലാസുരന്‍..
സൌഹൃദത്തിന്റെ നീര്‍ച്ചാലുകളില്‍.........
മുഖവുരകള്‍ നഷ്ടപ്പെട്ട
പൊന്‍ സ്മിതങ്ങളെ
ചുണ്ടുകള്‍ ഇറുകെ
കടിച്ച്
കവിഞ്ഞു ഒഴുകിപ്പോകാതെ
സൂക്ഷിക്കുന്ന നിഗൂഡത .....
അവ സൃഷ്ടിക്കുന്ന
അഗാതമാം സുന്ദര സ്വപ്നങ്ങളെ
തഴുകി ഉറക്കുന്ന
കവിത്വം ആദ്യമേ
ഉറങ്ങിപ്പോകുന്നു.........
അതിന്റെ
ചേതനയാല്‍ പരിഹസിക്കപ്പെട്ട
കവി മാനസം
കവിതകളാല്‍ കരയുന്നു...
നിര്‍വൃതി എവിടെ ?
എന്ന ചോദ്യം
വീണ്ടും പ്രതിവചിക്കപ്പെടുന്നുണ്ട് ...
പൂര്‍ണതയുടെ
പരിഷ്കരണങ്ങള്‍
ആദ്യത്തെ സ്മിതങ്ങളില്‍ മാത്രം ....
അവ വിടര്ന്നിരുന്നെങ്കില്‍
സൌഹൃദത്തിന്റെ
നീര്‍ച്ചാലുകളില്‍
സ്നാനം പൂര്‍ണമാകുമായിരുന്നു .......
കലാസുരന്‍
പൊന്‍ സ്മിതങ്ങളെ
ചുണ്ടുകള്‍ ഇറുകെ
കടിച്ച്
കവിഞ്ഞു ഒഴുകിപ്പോകാതെ
സൂക്ഷിക്കുന്ന നിഗൂഡത .....
അവ സൃഷ്ടിക്കുന്ന
അഗാതമാം സുന്ദര സ്വപ്നങ്ങളെ
തഴുകി ഉറക്കുന്ന
കവിത്വം ആദ്യമേ
ഉറങ്ങിപ്പോകുന്നു.........
അതിന്റെ
ചേതനയാല്‍ പരിഹസിക്കപ്പെട്ട
കവി മാനസം
കവിതകളാല്‍ കരയുന്നു...
നിര്‍വൃതി എവിടെ ?
എന്ന ചോദ്യം
വീണ്ടും പ്രതിവചിക്കപ്പെടുന്നുണ്ട് ...
പൂര്‍ണതയുടെ
പരിഷ്കരണങ്ങള്‍
ആദ്യത്തെ സ്മിതങ്ങളില്‍ മാത്രം ....
അവ വിടര്ന്നിരുന്നെങ്കില്‍
സൌഹൃദത്തിന്റെ
നീര്‍ച്ചാലുകളില്‍
സ്നാനം പൂര്‍ണമാകുമായിരുന്നു .......
കലാസുരന്‍
Saturday, February 20, 2010
ഭൂമിയിലെ നക്ഷത്രങ്ങള്‍
~~~~~~~~~~~~~~
ഇരുട്ടിന്റെ അഗാത സാന്ദ്രതയില്‍
ആകാശ നക്ഷത്രങ്ങളെ
കൌതുകപൂര്‍വ്വം രസിക്കുകയില്‍
ക്ഷണ മാത്രയില്‍ ഒരു മിന്നാമിനുങ്ങ്
ഇരുട്ടിനെ പിളര്‍ന്ന് കടന്നുപോയി...........!
~~~~~~~~~~~~~~~~~~~~~~~~
കലാസുരന്‍
ഇരുട്ടിന്റെ അഗാത സാന്ദ്രതയില്‍
ആകാശ നക്ഷത്രങ്ങളെ
കൌതുകപൂര്‍വ്വം രസിക്കുകയില്‍
ക്ഷണ മാത്രയില്‍ ഒരു മിന്നാമിനുങ്ങ്
ഇരുട്ടിനെ പിളര്‍ന്ന് കടന്നുപോയി...........!
~~~~~~~~~~~~~~~~~~~~~~~~
കലാസുരന്‍
സ്നേഹമാരി പെയ്തോഴിഞ്ഞിരിക്കും.......!
സ്നേഹത്തിന്റെ ഈര്‍പ്പ ശഖലങ്ങള്‍
മനതാരില്‍ എവിടെയോ
അവശേഷിച്ചും മനസ്സ്
ഏകാകിയായി ദാഹം തുടരുന്നു ....!
സാഹചര്യങ്ങളുടെ ഇടിപാടുകളില്‍ പെട്ട്
തകരുന്ന വിശ്വസ്തത........!
കാല ചക്രങ്ങളും ചുറ്റും
കൈവീശി നടക്കുന്നു പൈശാചികതയോടെ....!
സംശയാസ്പതമായ ചോദ്യങ്ങള്‍
മൂലകളിലെ ധൂളിയായി
മനം വിട്ടുപോകാതെ അനശ്വരമായ്തുടരുന്നു .......!
ഇവയെല്ലാം മറച്ച്
അധരോഷ്ടങ്ങള്‍ നിര്‍മ്മിച്ച
ക്രിത്രിമതയുടെ പുഞ്ചിരി
മുഖത്ത് അണിയുന്ന അഭിനിവേശം.....!
ഈ വലകളില്‍ ചില ചിത്രശലഭങ്ങളും
കുരുങ്ങി ജീവന്‍ ത്യജിക്കുന്ന
ദയനീയതയുടെ കൂര്‍ത്ത മുനകള്‍
ചില മനസാക്ഷികളെ വക്രമായ്
വിചാരണ ചെയ്യുന്നു.......!
നിന്നില്‍ ഞാനും എന്നില്‍ നീയും
എന്ന അഗാത സ്നേഹം
പെയ്തിറങ്ങുമ്പോള്‍
ശേഖരിക്കേണ്ട പാത്രങ്ങള്‍
മനോപ്രതലത്തില്‍ എവിടേയോ
ഉടഞ്ഞു കിടക്കുന്നുണ്ടാകും
അത് കണ്ടെത്തും മുന്‍പേ
സ്നേഹമാരി പെയ്തോഴിഞ്ഞിരിക്കും.......!
കലാസുരന്‍
മനതാരില്‍ എവിടെയോ
അവശേഷിച്ചും മനസ്സ്
ഏകാകിയായി ദാഹം തുടരുന്നു ....!
സാഹചര്യങ്ങളുടെ ഇടിപാടുകളില്‍ പെട്ട്
തകരുന്ന വിശ്വസ്തത........!
കാല ചക്രങ്ങളും ചുറ്റും
കൈവീശി നടക്കുന്നു പൈശാചികതയോടെ....!
സംശയാസ്പതമായ ചോദ്യങ്ങള്‍
മൂലകളിലെ ധൂളിയായി
മനം വിട്ടുപോകാതെ അനശ്വരമായ്തുടരുന്നു .......!
ഇവയെല്ലാം മറച്ച്
അധരോഷ്ടങ്ങള്‍ നിര്‍മ്മിച്ച
ക്രിത്രിമതയുടെ പുഞ്ചിരി
മുഖത്ത് അണിയുന്ന അഭിനിവേശം.....!
ഈ വലകളില്‍ ചില ചിത്രശലഭങ്ങളും
കുരുങ്ങി ജീവന്‍ ത്യജിക്കുന്ന
ദയനീയതയുടെ കൂര്‍ത്ത മുനകള്‍
ചില മനസാക്ഷികളെ വക്രമായ്
വിചാരണ ചെയ്യുന്നു.......!
നിന്നില്‍ ഞാനും എന്നില്‍ നീയും
എന്ന അഗാത സ്നേഹം
പെയ്തിറങ്ങുമ്പോള്‍
ശേഖരിക്കേണ്ട പാത്രങ്ങള്‍
മനോപ്രതലത്തില്‍ എവിടേയോ
ഉടഞ്ഞു കിടക്കുന്നുണ്ടാകും
അത് കണ്ടെത്തും മുന്‍പേ
സ്നേഹമാരി പെയ്തോഴിഞ്ഞിരിക്കും.......!
കലാസുരന്‍
കരയുന്ന നീ...........!
~~~~~~~~~~~
മിഴിയോരങ്ങളില്‍ ലേശവും ചേതമില്ലാതെ
തുടരുന്ന ചില ദുഖങ്ങളുടെ ഖോശയാത്ര
ഹൃധയാഗ്നിയെ ജ്വലിതമാക്കി വിരയുന്നു....
അപ്പോഴും അന്യരുടെ അനുകമ്പയില്‍ നിന്ന്
രക്ഷ തേടി അധരത്തിന്‍ അഗ്രങ്ങളില്‍
ചെറുതായി ഒരു സ്മിതം ഏന്തി ഞാന്‍
പോകുകയില്‍ അതാ വഴിയരുകില്‍
നിന്നുകൊണ്ട് വേറൊരു ഞാന്‍
നോട്ടങ്ങളാല്‍ സമ്മാനിക്കുന്ന ചാട്ടയടി.......!
അടികളുടെ നിഴല്‍ മുറിവുകളെ
എന്‍റെ സ്വപ്നങ്ങള്‍ തുറന്നു
മുതുക് കാണിച്ചുകൊണ്ട്
തിരിഞ്ഞുനിന്നു കരയുന്നു......!
അതീവ ദുഖത്തിന്‍റെ വിലാപങ്ങളായ്
പെയ്തിറങ്ങിയ അക്ഷ ബിന്ധുക്കളെയും
കാറ്റ് സന്തോഷത്തോടെ
നിലം തൊടിയിക്കാതെ കൊണ്ടുപോകുന്നു.....!
കണ്ണ് തുടച്ച് തിരിഞ്ഞു നോക്കുമ്പോള്‍
എന്‍റെ മുതുകില്‍ നോക്കിക്കൊണ്ട്
കരയുന്ന നീ...........!
~~~~~~~~~~~~~~~~~
കലാസുരന്‍
മിഴിയോരങ്ങളില്‍ ലേശവും ചേതമില്ലാതെ
തുടരുന്ന ചില ദുഖങ്ങളുടെ ഖോശയാത്ര
ഹൃധയാഗ്നിയെ ജ്വലിതമാക്കി വിരയുന്നു....
അപ്പോഴും അന്യരുടെ അനുകമ്പയില്‍ നിന്ന്
രക്ഷ തേടി അധരത്തിന്‍ അഗ്രങ്ങളില്‍
ചെറുതായി ഒരു സ്മിതം ഏന്തി ഞാന്‍
പോകുകയില്‍ അതാ വഴിയരുകില്‍
നിന്നുകൊണ്ട് വേറൊരു ഞാന്‍
നോട്ടങ്ങളാല്‍ സമ്മാനിക്കുന്ന ചാട്ടയടി.......!
അടികളുടെ നിഴല്‍ മുറിവുകളെ
എന്‍റെ സ്വപ്നങ്ങള്‍ തുറന്നു
മുതുക് കാണിച്ചുകൊണ്ട്
തിരിഞ്ഞുനിന്നു കരയുന്നു......!
അതീവ ദുഖത്തിന്‍റെ വിലാപങ്ങളായ്
പെയ്തിറങ്ങിയ അക്ഷ ബിന്ധുക്കളെയും
കാറ്റ് സന്തോഷത്തോടെ
നിലം തൊടിയിക്കാതെ കൊണ്ടുപോകുന്നു.....!
കണ്ണ് തുടച്ച് തിരിഞ്ഞു നോക്കുമ്പോള്‍
എന്‍റെ മുതുകില്‍ നോക്കിക്കൊണ്ട്
കരയുന്ന നീ...........!
~~~~~~~~~~~~~~~~~
കലാസുരന്‍
Subscribe to:
Comments (Atom)
