Thursday, September 2, 2010

ഹൃദയം പോടിഞ്ഞുതിര്‍ന്നുകൊണ്ടിരുന്നു...

അഗാധമായ ഗധ്ഗതം
സ്വനപേടകങ്ങളില്‍ തിരശീലയിട്ടു...
ചാഞ്ഞിരുന്ന ചുവരുകളുടെ
കീഴില്‍നിന്നും മറയാത്ത മിന്നലുകളായ്
വെടിപ്പുകള്‍ അവശേഷിച്ചിരുന്നു...
തലയ്ക്കു മുകളിലെ കൂരയില്‍
മഴത്തുള്ളികള്‍ക്കായുള്ള വാതിലുകള്‍
താഴെ വച്ചിരുന്ന പാത്രങ്ങളെ നോക്കി
ചിരിച്ചുകൊണ്ടിരുന്നു...
ആ രണ്ടു കണ്ണുകളും
അന്ധകാരത്തിന്റെ ശൂന്യതയില്‍
അലസമായ് പറന്നുനടന്നു ....
പുറത്ത് വിഴുന്നഴുകിയ ഇലകളെ
മാരുതന്‍ തഴുകിയുറക്കിക്കൊണ്ടിരുന്നു ...
ഒരു കാലൊടിഞ്ഞ കസേരയുടെ
മറ്റു മൂന്നു കാലുകള്‍ക്കടിയിലും
ഒരൂ വന്യ മൃഗത്തിന്റെ ഗര്‍ജനം ഉറങ്ങിക്കൊണ്ടിരുന്നു....
അവളുടെ കണ്ണുകള്‍
അടുത്ത മഴയുടെ തുടക്കമെന്നോണം
പെയ്തുകൊണ്ടിരുന്നു ...
അവിടെ അവന്‍ ഇരുട്ടുകൊണ്ട്
നിലാവില്‍ കവിതകള്‍ എഴുതിക്കൊണ്ടിരുന്നു...
ആ കവിതകളെ ഒരു
രാപ്പാടി നാടെങ്ങും പാടിയലഞ്ഞു...
ജന്നല്‍ ചില്ലുകള്‍
മാറത്തു കൈവച്ചു മനമുരുകി പ്രാര്‍ഥിച്ചു ....
താങ്ങാനാകാത്ത
ദുഖം തറയില്‍ നിവര്‍ന്നു കിടന്നു.....
മൂകമായ്
ആ ഹൃദയം പോടിഞ്ഞുതിര്‍ന്നുകൊണ്ടിരുന്നു...

കലാസുരന്‍

No comments:

Post a Comment