നിന്‍ മനോഹരമാം നിദ്രകളില്‍
എന്നഹോരമാം സ്വപ്നലോകം
മൃദു സ്പര്‍ഷമേറ്റൊരു
തന്ത്രിപോലെ കമ്പനം കൊള്ളുമെന്‍
നിശയുടെ മൂകമാം ചുമ്പനങ്ങള്‍
മിടിക്കുന്ന ഹൃദയം ചൊല്ലുന്നു മെല്ലെ
നീ മാത്രം എന്നില്‍ നീ മാത്രമെന്നില്‍
ലതകളില്‍ തൂങ്ങുന്ന തുഷാരമായ് മനം.......
മിഴികളില്‍ പൊഴിയുന്ന മിഴിനീരായ് മനം.....
ദുഖത്താല്‍ പിടയുന്ന മാറിനെ മെല്ലെ
തഴുകുന്നു മൌനം ഇരുളിന്റെ കൈകളാല്‍
അവ നിന്റെ കൈകളായ് ഭാവിച്ച മാനസം
നിദ്രയെ പുല്‍കി ഉണര്‍ത്തുന്നു മെല്ല....
സൂര്യാഗ്നി പെട്ടൊരു മരുഭൂമിപോല്‍
മൃതമായ് ചിതകള്‍ മയങ്ങുന്നു മെല്ലെ...
അസ്ഥികള്‍ കൈകോര്‍ത്ത് ഗമിക്കയായ്
അനുരാഗമിനിയും തുടരുന്നപോലെ
കവിതകള്‍ പാടുന്ന പൂങ്കുയില്‍ അതാ
ശബ്ദങ്ങള്‍ ഇടറി കരയുന്നു ചാരെ
ശ്മശാനം പറയുന്നു നീയുമെന്‍ കൂടെ
ചിതാഗ്നി പറയുന്നു നീയുമെന്‍ കൂടെ
ചാരമായ് തീര്‍ന്നൊരീ മാനസം
കൈക്കുംബിളിലേന്തി കരയുന്നു
മൂകമാമീ നിമിഷങ്ങള്‍ ദീര്‍ഘമായ്...
വീണ്ടും പറയട്ടെ അംശുമതി
നിന്‍ മനോഹരമാം നിദ്രകളില്‍
എന്നഹോരമാം സ്വപ്നലോകം
കലാസുരന്‍
Saturday, October 9, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment