എന്നും
അവശേഷിക്കാറുണ്ട്
അന്യര്‍ക്കായ് കരുതിവച്ച
ചില വാക്കുകള്‍
അവകളെ
സ്വയം ഉച്ചരിക്കുന്ന
നിമിഷങ്ങളുടെ കഠിനത
സ്മിതങ്ങളെ അശേഷം
ഒപ്പിയെടുക്കുന്നു
അനന്തമായ
ആകാശ വീഥിയില്‍
പിളര്‍ന്നുകിടക്കുന്ന
നിലാവിന്റെ നിറുകയില്‍
മേഖ ഭസ്മം പൂശി
തീര്‍ഥാടനം തുടരുന്ന
മാരുതന്റെ ചേതന
വക്രമായ കടല്‍ തിരകളില്‍
മരണത്തെ തഴുകി
ചിതറുന്നു
ആരോടും പറയാതെ
പരമ്പരകളുടെ നിഴലുകള്‍
നീണ്ടുകൊണ്ടിരിക്കെ
ഏകാകിയായ് ആ രാത്രി
മൌനത്തിന്‍ ചുമ്പനം
ആസ്വദിച്ചു കൊണ്ടിരിക്കയാവാം ...
മഷിയുടെ കണ്ണുനീര്‍
കടലാസുകളെ
പുല്‍കി ആശ്വസിപ്പിച്ചുകൊണ്ടിരിക്കെ
ആ വാക്കുകള്‍ പോലും
അറിയാതെ
ഞാന്‍
കവിതകള്‍
എഴുതിക്കൊണ്ടിരുന്നു
അരുകില്‍
മനോഹരിയായ മരണം
അണിഞ്ഞൊരുങ്ങി
നിന്നിരുന്നു....
കലാസുരന്‍
Saturday, October 9, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment