Wednesday, August 4, 2010

പിന്നെയുമൊരു വേനലിന്‍ തുടക്കമെന്നപോലെ ...!

ദുഖത്തിന്‍ നീര്‍ച്ചാലുകള്‍
ഉറഞ്ഞുപോയ
മഞ്ഞുകാലമോന്നില്‍ ....
ഉധാരമായ് ഉല്ലസിക്കുകയില്‍
അനാദിയായ ഒരു
നെടുവീര്‍പ്പിന്റെ അലസ്സത
നിര്മൂല്യമാക്കപ്പെട്ട് ...
തുടരുകയാണോ ?
എന്നോര്‍ക്കുമ്പോള്‍ ....
സന്തോഷത്തിന്റെ
ചുടു ചുംബനങ്ങള്‍ അതിനെ
ഒരിക്കല്‍ക്കൂടെ വ്രണപ്പെടുത്തി
രസിക്കുന്നു....
സ്വപ്നങ്ങളെ
കുത്തിനോവിക്കുന്ന വാക്കുകളെ
കൂട്ടിയോജിപ്പിച്ച് ..
വീണ്ടും ഉടച്ച് എറിയുന്ന
തീപ്പോറിയുടെ
മൃദു മന്ദഹാസങ്ങള്‍ ..
ശബ്ദം മറന്നു
മൌനത്തിലേക്ക്
ഉരുകിയിറങ്ങുന്നു...
വെയില്‍ മേഖത്തൂവാലയെ
പിളര്‍ക്കുന്നു ....
ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍
പിന്നെയുമൊരു
വേനലിന്‍ തുടക്കമെന്നപോലെ
മഞ്ഞുതുള്ളികള്‍ക്കു പകരം
മിഴികളുടെ ചൂടുള്ള
വിയര്‍പ്പ് .....!

കലാസുരന്‍

No comments:

Post a Comment