അരയാലിന്റെ
ഉണങ്ങിയ ശാഖമേല്‍
അവസാനിച്ച ധീര്ഖയാത്രയുടെ
ഊഷ്മളമായ നെടുവീര്‍പ്പിനെ
ഉപവിഷ്ടനാക്കി
അടുത്ത യാത്രയുടെ
കാറ്റിനെ തുളക്കുവാന്‍
തന്റെ തൂവലുകളില്‍
കൊക്കു കൂര്‍പ്പിച്ച്
കടന്നുവന്ന
പാതയുടെ ഓര്‍മ്മകളെ
അവകളുടെ നിഴലുകളും
ശേഷിക്കാതെ
രോമാന്ജമെന്നോണം
ഉതറി കളഞ്ഞശേഷം
പിന്നെയുമൊരു
ദിക്ക് ലക്‌ഷ്യം വച്ച്
ആ വേനല്‍ പക്ഷി
പറന്നകന്നു.....!
കലാസുരന്‍
Wednesday, August 4, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment