വിവരണങ്ങള്‍ ഇല്ലാതെ
വീണുടയുന്ന
മിഴിനീര്‍ മുത്തുക്കളെ
പെറുക്കി ശേഖരിക്കുന്ന
കവിത്വം ...
അതിനായ് തന്നെ
എന്നോണം
വീണ്ടും വീണ്ടും
കരയുവാന്‍ അഭ്യര്‍ഥിക്കുന്നു ....!
വികാരള്‍ക്ക് ഇവിടെ
ചേതനയില്ല
കണ്ണുകള്‍ക്ക്
കരയുവാന്‍ പരാതിയുമില്ല ....!
എന്നാല്‍
രചനയുടെ തുടക്കത്തില്‍
ഞാന്‍ സാധ്യമാക്കി
എന്ന സ്മിതം
ശല്യമാകുന്നു ...!
അതിന്റെ
തുടര്‍ച്ചയായി
തൂലികകളുടെ
മിഴിനീരായ് ...!!
വീണ് വീണ്ടും
ഉടഞ്ഞു തിളിര്‍ക്കുന്ന
മറ്റൊരു കവിത....!!!
കലാസുരന്‍
Wednesday, August 4, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment