അഗ്രം കൂര്‍ക്കാത്ത വ്യര്‍ധമായതതെന്തോ
മനസ്സില്‍ കുടുങ്ങി നില്‍ക്കുന്നു
വിഷ പരീക്ഷകളില്‍ കടന്നുകൂടുമ്പോള്‍
അവക്ക് മൂര്‍ച്ച കൂടുന്നു ....
അവ കീറി പിളര്ക്കുന്ന
തിരശീലകള്‍ക്ക് പുറകില്‍
കാണുന്ന കാഴ്ച്ചകള്‍
കന്ണുകള്‍ക്കുള്ളില്‍ കുത്തിക്കയറുന്നു
നിശബ്ദം തുടങ്ങുന്നു.....
നിര്‍വീചാരങ്ങള്‍ ആകാശത്തില്‍ നിന്നും
എരിഞ്ഞു വീഴുന്നു.....
ആകാശ നക്ഷത്രങ്ങളെ
ഒരു വ്യാളി വീഴുങ്ങുന്നു....
ഒരു ചെകുത്താന്‍ കനലില്‍ ഇരുന്നപാടെ
വ്യക്തമല്ലാതെ എന്തോ പറയുന്നു..
അസുരന് എഴുതുവാന്‍ ഒരുപാടുണ്ട്
കടലാസ്സുകള്‍ കരയുന്നു....
പൂനിലാവിനെ ഒരു
ചെന്നായ തിന്ന ശേഷം
തെക്ക് ചക്രവാളത്തില്‍ ചെന്ന്
ഒക്കാനിക്കുന്നു....
സിരകളിലെ ചോര
തെരുവുകളില്‍ നദിയായ് ഒഴുകുന്നു..
ഒരു പ്രാവ് പാമ്പുകളെ വിഴുങ്ങുന്നു
മരണം ചിരിക്കുന്നു.....
അസുരന്റെ തൂലിക നിലച്ചു
മിച്ചമായവ സംഗീതത്തില്‍
വിലാപങ്ങള്‍ കലര്‍ത്തുന്നു.....
സുപ്രഭാതം...!!!
ഇനി സ്വപ്നങ്ങള്‍ വരാതിരിക്കട്ടെ....!
കലാസുരന്‍
Wednesday, August 4, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment