മുഖവുരകള്‍ നഷ്ടപ്പെട്ട
പൊന്‍ സ്മിതങ്ങളെ
ചുണ്ടുകള്‍ ഇറുകെ
കടിച്ച്
കവിഞ്ഞു ഒഴുകിപ്പോകാതെ
സൂക്ഷിക്കുന്ന നിഗൂഡത .....
അവ സൃഷ്ടിക്കുന്ന
അഗാതമാം സുന്ദര സ്വപ്നങ്ങളെ
തഴുകി ഉറക്കുന്ന
കവിത്വം ആദ്യമേ
ഉറങ്ങിപ്പോകുന്നു.........
അതിന്റെ
ചേതനയാല്‍ പരിഹസിക്കപ്പെട്ട
കവി മാനസം
കവിതകളാല്‍ കരയുന്നു...
നിര്‍വൃതി എവിടെ ?
എന്ന ചോദ്യം
വീണ്ടും പ്രതിവചിക്കപ്പെടുന്നുണ്ട് ...
പൂര്‍ണതയുടെ
പരിഷ്കരണങ്ങള്‍
ആദ്യത്തെ സ്മിതങ്ങളില്‍ മാത്രം ....
അവ വിടര്ന്നിരുന്നെങ്കില്‍
സൌഹൃദത്തിന്റെ
നീര്‍ച്ചാലുകളില്‍
സ്നാനം പൂര്‍ണമാകുമായിരുന്നു .......
കലാസുരന്‍
Sunday, February 21, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment