സ്നേഹത്തിന്റെ ഈര്‍പ്പ ശഖലങ്ങള്‍
മനതാരില്‍ എവിടെയോ
അവശേഷിച്ചും മനസ്സ്
ഏകാകിയായി ദാഹം തുടരുന്നു ....!
സാഹചര്യങ്ങളുടെ ഇടിപാടുകളില്‍ പെട്ട്
തകരുന്ന വിശ്വസ്തത........!
കാല ചക്രങ്ങളും ചുറ്റും
കൈവീശി നടക്കുന്നു പൈശാചികതയോടെ....!
സംശയാസ്പതമായ ചോദ്യങ്ങള്‍
മൂലകളിലെ ധൂളിയായി
മനം വിട്ടുപോകാതെ അനശ്വരമായ്തുടരുന്നു .......!
ഇവയെല്ലാം മറച്ച്
അധരോഷ്ടങ്ങള്‍ നിര്‍മ്മിച്ച
ക്രിത്രിമതയുടെ പുഞ്ചിരി
മുഖത്ത് അണിയുന്ന അഭിനിവേശം.....!
ഈ വലകളില്‍ ചില ചിത്രശലഭങ്ങളും
കുരുങ്ങി ജീവന്‍ ത്യജിക്കുന്ന
ദയനീയതയുടെ കൂര്‍ത്ത മുനകള്‍
ചില മനസാക്ഷികളെ വക്രമായ്
വിചാരണ ചെയ്യുന്നു.......!
നിന്നില്‍ ഞാനും എന്നില്‍ നീയും
എന്ന അഗാത സ്നേഹം
പെയ്തിറങ്ങുമ്പോള്‍
ശേഖരിക്കേണ്ട പാത്രങ്ങള്‍
മനോപ്രതലത്തില്‍ എവിടേയോ
ഉടഞ്ഞു കിടക്കുന്നുണ്ടാകും
അത് കണ്ടെത്തും മുന്‍പേ
സ്നേഹമാരി പെയ്തോഴിഞ്ഞിരിക്കും.......!
കലാസുരന്‍
മനതാരില്‍ എവിടെയോ
അവശേഷിച്ചും മനസ്സ്
ഏകാകിയായി ദാഹം തുടരുന്നു ....!
സാഹചര്യങ്ങളുടെ ഇടിപാടുകളില്‍ പെട്ട്
തകരുന്ന വിശ്വസ്തത........!
കാല ചക്രങ്ങളും ചുറ്റും
കൈവീശി നടക്കുന്നു പൈശാചികതയോടെ....!
സംശയാസ്പതമായ ചോദ്യങ്ങള്‍
മൂലകളിലെ ധൂളിയായി
മനം വിട്ടുപോകാതെ അനശ്വരമായ്തുടരുന്നു .......!
ഇവയെല്ലാം മറച്ച്
അധരോഷ്ടങ്ങള്‍ നിര്‍മ്മിച്ച
ക്രിത്രിമതയുടെ പുഞ്ചിരി
മുഖത്ത് അണിയുന്ന അഭിനിവേശം.....!
ഈ വലകളില്‍ ചില ചിത്രശലഭങ്ങളും
കുരുങ്ങി ജീവന്‍ ത്യജിക്കുന്ന
ദയനീയതയുടെ കൂര്‍ത്ത മുനകള്‍
ചില മനസാക്ഷികളെ വക്രമായ്
വിചാരണ ചെയ്യുന്നു.......!
നിന്നില്‍ ഞാനും എന്നില്‍ നീയും
എന്ന അഗാത സ്നേഹം
പെയ്തിറങ്ങുമ്പോള്‍
ശേഖരിക്കേണ്ട പാത്രങ്ങള്‍
മനോപ്രതലത്തില്‍ എവിടേയോ
ഉടഞ്ഞു കിടക്കുന്നുണ്ടാകും
അത് കണ്ടെത്തും മുന്‍പേ
സ്നേഹമാരി പെയ്തോഴിഞ്ഞിരിക്കും.......!
കലാസുരന്‍

No comments:
Post a Comment