Sunday, February 21, 2010

പദ സമ്പത്ത് കൈ വിട്ടു ചെല്ലുകയില്‍ ......!


~~~~~~~~~~~~~~~~~~~~~~~
മനമുടഞ്ഞു ചിതറിയ ചെറു
കഷണങ്ങളുടെ നിഴലില്‍
കുളിര്‍ കായുന്ന ഓര്‍മ്മകള്‍.......!

അര്‍ഥമില്ലാതെ നോക്കിയിരിക്കുന്ന
ശൂന്യമാം ധ്രിഷ്ടി മുനിയില്‍
അഗാത അര്‍ഥം പൂണ്ട ആയിരം സ്വപ്നങ്ങളുടെ
നിഴല്‍ നാടകം......!
അനുസരണ നിശേഷം ഇല്ലാതെ
മുന്നിലിരുന്ന പാനപാത്രത്തില്‍
ഒരു സ്വപ്നം എടുത്തു ചാടി......!

കോപ ധ്രിഷ്ടിയോടെ മൃദുവായ്
കുടിക്കയില്‍ തീര്‍ന്നുപോയത്ത്
സ്വപ്നങ്ങളല്ല, ചലനങ്ങള്‍ പോലും അറിയാതെ
ചില ഓര്‍മ്മകള്‍ മാത്രം......!

പദ സമ്പത്ത് കൈ വിട്ടു ചെല്ലുകയില്‍
ക്ഷമ തകര്‍ന്നു വീണു....
കൈ നീട്ടി പിടിക്കയില്‍
വിഴുന്നു ചിതറിയത് പാനപാത്രം ...!

ചിതറിയ കഷ്ണങ്ങളില്‍
എന്‍ സ്വപ്നങ്ങളുടെ രൂപങ്ങളും
മിച്ചം ചിന്തിയ പാനത്തില്‍
ഓര്‍മകളുടെ നനവും കണ്ടു.......!

കൃഷ്ണ മണികള്‍ ചഞ്ചലം
ചിന്തിയ കണ്ണുനീര്‍ തുള്ളികളുടെ പിരിവും
എന്നെ വീണ്ടും സ്വപ്നങ്ങളില്‍
തള്ളിയിട്ടു പരിഹസിച്ചു .......

കലാസുരന്‍.

പടക്കൂട്ട്.....

പുതു ജനതയുടെ
സ്വാതന്ത്ര്യം പിഴിഞ്ഞെടുത്ത്
ഖോരമായ്
നിണമോന്നാകെ
ഊറ്റിക്കുടിക്കുന്ന
ചെകുത്താന്‍....
അവന്റെ നട്ടെല്ല്
നെടുകെ പിളര്‍ക്കുവാന്‍
പാകത്തിന്
മൂര്‍ച്ചയുള്ള വാക്കുകള്‍
പല ആലകളിലായി
ഉരുവാക്കപ്പെടട്ടെ.....
അവയെ ഏന്തി
പോകുന്ന കവിതകള്‍
വിജയ പതാകയുമായി
തിരികെ വരുന്നതുവരെ സൈനീക
ബലം വര്‍ധിപ്പിക്കാം ...
കാരണം
ശത്രുവും ബാലവാനാണ് .!
അവന്റെ ലകഷ്യവും
വിജയമാണ്......!

കലാസുരന്‍

മഴവില്ലായ്‌ നീ ....

നിന്നെ കണ്ട
അതേ മാത്രയില്‍
എന്റെ അധരാഗ്രങ്ങളില്‍
മിന്നല്‍ സ്മിതങ്ങള്‍
സൃഷ്ടിച്ച നീ ....
ക്ഷണ മാത്രയില്‍
മറഞ്ഞ്
എന്‍ മിഴിയോരങ്ങളില്‍
കാര്‍ മേഖ ഇരുള്‍ പടര്‍ത്തി
മഴ പെയ്യിച്ചതെന്തേ ....?

കലാസുരന്‍

ആദ്യത്തെ മഴത്തുള്ളി .....

മഴവില്‍ പാത്രം
ചക്രവാളത്തില്‍ തലകീഴായ്
വീണുടഞ്ഞു .. ..
ചിതറിയ
ആകാശ പുഞ്ചിരിയുടെ
ചെറു കണിക
ധൂളി പറത്തിക്കൊണ്ട്
മണ്ണില്‍ വീണു തകര്‍ന്നു....

കലാസുരന്‍..

സൌഹൃദത്തിന്റെ നീര്‍ച്ചാലുകളില്‍.........

മുഖവുരകള്‍ നഷ്ടപ്പെട്ട
പൊന്‍ സ്മിതങ്ങളെ
ചുണ്ടുകള്‍ ഇറുകെ
കടിച്ച്
കവിഞ്ഞു ഒഴുകിപ്പോകാതെ
സൂക്ഷിക്കുന്ന നിഗൂഡത .....
അവ സൃഷ്ടിക്കുന്ന
അഗാതമാം സുന്ദര സ്വപ്നങ്ങളെ
തഴുകി ഉറക്കുന്ന
കവിത്വം ആദ്യമേ
ഉറങ്ങിപ്പോകുന്നു.........
അതിന്റെ
ചേതനയാല്‍ പരിഹസിക്കപ്പെട്ട
കവി മാനസം
കവിതകളാല്‍ കരയുന്നു...
നിര്‍വൃതി എവിടെ ?
എന്ന ചോദ്യം
വീണ്ടും പ്രതിവചിക്കപ്പെടുന്നുണ്ട് ...
പൂര്‍ണതയുടെ
പരിഷ്കരണങ്ങള്‍
ആദ്യത്തെ സ്മിതങ്ങളില്‍ മാത്രം ....
അവ വിടര്ന്നിരുന്നെങ്കില്‍
സൌഹൃദത്തിന്റെ
നീര്‍ച്ചാലുകളില്‍
സ്നാനം പൂര്‍ണമാകുമായിരുന്നു .......

കലാസുരന്‍

Saturday, February 20, 2010

ഭൂമിയിലെ നക്ഷത്രങ്ങള്‍


~~~~~~~~~~~~~~
ഇരുട്ടിന്റെ അഗാത സാന്ദ്രതയില്‍
ആകാശ നക്ഷത്രങ്ങളെ
കൌതുകപൂര്‍വ്വം രസിക്കുകയില്‍
ക്ഷണ മാത്രയില്‍ ഒരു മിന്നാമിനുങ്ങ്
ഇരുട്ടിനെ പിളര്‍ന്ന് കടന്നുപോയി...........!
~~~~~~~~~~~~~~~~~~~~~~~~
കലാസുരന്‍

സ്നേഹമാരി പെയ്തോഴിഞ്ഞിരിക്കും.......!


സ്നേഹത്തിന്റെ ഈര്‍പ്പ ശഖലങ്ങള്‍
മനതാരില്‍ എവിടെയോ
അവശേഷിച്ചും മനസ്സ്
ഏകാകിയായി ദാഹം തുടരുന്നു ....!

സാഹചര്യങ്ങളുടെ ഇടിപാടുകളില്‍ പെട്ട്
തകരുന്ന വിശ്വസ്തത........!

കാല ചക്രങ്ങളും ചുറ്റും
കൈവീശി നടക്കുന്നു പൈശാചികതയോടെ....!

സംശയാസ്പതമായ ചോദ്യങ്ങള്‍
മൂലകളിലെ ധൂളിയായി
മനം വിട്ടുപോകാതെ അനശ്വരമായ്തുടരുന്നു .......!

ഇവയെല്ലാം മറച്ച്
അധരോഷ്ടങ്ങള്‍ നിര്‍മ്മിച്ച
ക്രിത്രിമതയുടെ പുഞ്ചിരി
മുഖത്ത് അണിയുന്ന അഭിനിവേശം.....!

ഈ വലകളില്‍ ചില ചിത്രശലഭങ്ങളും
കുരുങ്ങി ജീവന്‍ ത്യജിക്കുന്ന
ദയനീയതയുടെ കൂര്‍ത്ത മുനകള്‍
ചില മനസാക്ഷികളെ വക്രമായ്
വിചാരണ ചെയ്യുന്നു.......!

നിന്നില്‍ ഞാനും എന്നില്‍ നീയും
എന്ന അഗാത സ്നേഹം
പെയ്തിറങ്ങുമ്പോള്‍

ശേഖരിക്കേണ്ട പാത്രങ്ങള്‍
മനോപ്രതലത്തില്‍ എവിടേയോ
ഉടഞ്ഞു കിടക്കുന്നുണ്ടാകും
അത് കണ്ടെത്തും മുന്‍പേ
സ്നേഹമാരി പെയ്തോഴിഞ്ഞിരിക്കും.......!

കലാസുരന്‍

കാത്തിരുപ്പ്!


മണ്‍ നാട്ടിയ കൂണ്‍ കുടക്കീഴില്‍
മഴയ്ക്കായ് കാത്തിരിപ്പൂ ഏകനായി
മണ്ഡൂകം!

കലാസുരന്‍

കരയുന്ന നീ...........!


~~~~~~~~~~~
മിഴിയോരങ്ങളില്‍ ലേശവും ചേതമില്ലാതെ
തുടരുന്ന ചില ദുഖങ്ങളുടെ ഖോശയാത്ര
ഹൃധയാഗ്നിയെ ജ്വലിതമാക്കി വിരയുന്നു....

അപ്പോഴും അന്യരുടെ അനുകമ്പയില്‍ നിന്ന്
രക്ഷ തേടി അധരത്തിന്‍ അഗ്രങ്ങളില്‍
ചെറുതായി ഒരു സ്മിതം ഏന്തി ഞാന്‍
പോകുകയില്‍ അതാ വഴിയരുകില്‍
നിന്നുകൊണ്ട് വേറൊരു ഞാന്‍
നോട്ടങ്ങളാല്‍ സമ്മാനിക്കുന്ന ചാട്ടയടി.......!

അടികളുടെ നിഴല്‍ മുറിവുകളെ
എന്‍റെ സ്വപ്നങ്ങള്‍ തുറന്നു
മുതുക് കാണിച്ചുകൊണ്ട്
തിരിഞ്ഞുനിന്നു കരയുന്നു......!

അതീവ ദുഖത്തിന്‍റെ വിലാപങ്ങളായ്
പെയ്തിറങ്ങിയ അക്ഷ ബിന്ധുക്കളെയും
കാറ്റ് സന്തോഷത്തോടെ
നിലം തൊടിയിക്കാതെ കൊണ്ടുപോകുന്നു.....!

കണ്ണ് തുടച്ച് തിരിഞ്ഞു നോക്കുമ്പോള്‍
എന്‍റെ മുതുകില്‍ നോക്കിക്കൊണ്ട്
കരയുന്ന നീ...........!
~~~~~~~~~~~~~~~~~
കലാസുരന്‍